From his speech at the Malayala Chalachithra Parishath’s Condolence Meeting, held to honour her memory.

ഞാനാ വാർത്ത കേട്ട് തകർന്നു പോയി. എന്റെ ഒരു പ്രിയപ്പെട്ട ബന്ധു മരിച്ചു എന്ന് കേൾക്കുമ്പോഴുള്ള ഷോക്ക്.

മരണം രംഗബോധമില്ലാത്ത ഒരു കോമാളിയാണ്. പക്ഷെ  ഇത് കടുപ്പമായിപ്പോയി. എൻ്റെ കണ്ണുകൾ ഞാനറിയാതെ ജലാർദ്രമായിപ്പോകുന്നു.

കുമാരിയെപ്പോലെ ഇത്രയേറെ തന്റെ ജോലിയിൽ ആത്മാർത്ഥതയുള്ള ഒരു കലാകാരിയും നമുക്കുണ്ടായിട്ടില്ല. ഒരു സംഭാഷണമോ, സ്‌ക്രിപ്‌റ്റോ ഒരിക്കൽ വായിച്ചു കഴിഞ്ഞാൽ ഓരോ വാചകവും സംഭവങ്ങളും അവർക്കു കാണാപ്പാഠമാവും.

1952 മുതൽ – ‘അവകാശി’ ആയിരുന്നു ഞങ്ങളൊന്നിച്ചഭിനയിച്ച ആദ്യത്തെ ചിത്രം – ഞങ്ങളെന്നും കാണും. അഭിനയിക്കും. വിശ്രമ വേളകളിൽ തമാശ പറയും. ചിരിക്കും, പരിഭവം പറയും. അങ്ങിനെ ഏഴെട്ടു വർഷമാണ് ഞങ്ങൾ കഴിഞ്ഞത്. ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെ. എന്റെ ഒരു സഹോദരി, പ്രിയപ്പെട്ട സഹോദരി, അവരാണ് മരണമടഞ്ഞിരിക്കുന്നത്.

അടുത്ത കാലത്ത് എനിക്ക് വേണ്ടപ്പെട്ട പലരും മരണമടയുകയുണ്ടായി. പക്ഷെ ഇത്രയേറെ ആഘാതം മനസ്സിലേൽപ്പിച്ച ഒരു സംഭാവമുണ്ടായിട്ടില്ല.

നടിയായ കുമാരി അനുഗ്രഹീതയായിരുന്നു. ആത്മാർഥത നിറഞ്ഞ നടി . തന്റെ ഭാഗം എത്രയേറെ നന്നാക്കാൻ കഴിയുമോ അത്രയും നന്നാക്കുക എന്നതായിരുന്നവരുടെ ലക്‌ഷ്യം. അപകടം പിടിച്ച വേളി കായലിൽ ഷോട്ടിനുവേണ്ടി എടുത്തു ചാടിയ കുമാരിയുടെ സാഹസിക പ്രവർത്തി ഞാനിന്ന് ഓർത്തു പോകുകയാണ്.

I was shocked to hear about her demise, it was like I had lost a dear family member. Death is often like an ill timed joker, but this news was much unexpected. I had tears in my eyes.

Kumari was among the most dedicated and gifted artistes we had. A thorough professional, who only had to look once at a script to understand it and enact, she always put in her cent percent to achieve perfection. I remember that once she even jumped into the backwaters, which was an extremely dangerous thing to do, for the sake of making the scene look natural.

We started our association with “Avakashi”. After that, we were constantly in touch, for almost 8 years, shooting, spending time on sets, laughing and sharing our problems as well. I have a lost a dear sister. Of late, I have lost many dear people, but this has been the most unexpected and impactful.

Categories: Memories

Leave a Reply

Your email address will not be published. Required fields are marked *