From his speech at the Malayala Chalachithra Parishath’s Condolence Meeting, held to honour her memory.

“എനിക്കാ വാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാനുടനെ ശ്രീ. എം. ഓ ജോസഫിനെ ഫോൺ ചെയ്തു.

“സത്യമാണോ?. നിങ്ങൾ ഷൂട്ടിങ്ങ് നിർത്തിവച്ചോ?

“ശരിയാണ്.”

ഞാൻ സ്തബ്ധനായിപ്പോയി.  എന്റെ സഹോദരിയായിട്ടാണ് കുമാരി ആദ്യചിത്രത്തിൽ അഭിനയിക്കുന്നത്. അവരെന്നും എന്റെ പ്രിയപ്പെട്ട പെങ്ങളായിരുന്നു.

​നീലക്കുയിലാണ് ​ ഞങ്ങളൊരുമിച്ച മറ്റൊരു ചിത്രം.  കള്ളിമുണ്ടുടുത്ത് തലയിൽ മടക്കിക്കെട്ടിയ തോർത്തും കയ്യിലൊരു അരിവാളുമായിനിൽക്കുന്ന ആ പുലയിപ്പെണ്ണ് -നീലി. ആ രൂപമോർക്കുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നു.

എല്ലാവരോടും വളരെയേറെ നന്നായി പെരുമാറാനുള്ള കഴിവ്, വലിയ വിദ്യാഭ്യാസമില്ലെങ്കിലും, അഭ്യസ്തവിദ്യർക്കുള്ള സംസ്കാരസമ്പന്നത ഇതൊക്കെ ആ കുട്ടിയുടെ സവിശേഷതകളായിരുന്നു.

“മനസ്വിനി”യുടെ ഔട്ട്ഡോർ ചിത്രീകരണത്തിനായി ഞാൻ എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ താമസിക്കുന്ന സമയത്ത് ഒരു ദിവസം കുമാരിയും, ഭർത്താവും അവരുടെ കാറിൽ എന്നെ അവരുടെ വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി. വിനയവും അനുസരണയുമുള്ള ഒരു കുടുംബിനിയായി എന്റെ പെങ്ങൾ സ്ന്തുഷ്ടമായ ഒരു ദാമ്പത്യജീവിതം നയിക്കുന്നതു കണ്ടാണ് ഞാൻ മടങ്ങിയത്.  അന്നു തിരിച്ചുപോരുമ്പോൾ കുമാരി പറഞ്ഞു.

“എറണാകുളത്ത് പല സിനിമാതാരങ്ങളും വന്നുപോകുന്നതായി അറിയാറുണ്ട്. അവരാരും ഒന്നിവിടേ കയറാനുള്ള സന്മനസ്സ് കാണിക്കാറില്ല. എന്നെ ഇങ്ങനെ ഒറ്റപ്പെട്ടവളാക്കരുത് / അന്യയായി കാണരുത്”

അസാമാന്യമായ അഭിനയപാടവമുണ്ടായിരുന്ന എന്റെ പെങ്ങൾ മരിച്ചു. ഞാനവരുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർഥിക്കുന്നു.

“I couldn’t believe what I heard. Immediately, I called Shri M O Joseph.”

“Is it true? Have you stopped shooting?” I asked.

“Yes, it is true”. He said

I was shocked beyond words. Kumari acted as my sister in my first movie and she has remained my dear sister ever since. Another movie we did together was ‘Neelakuyil’. When I remember Neeli, the dalit girl enacted by Kumari in that movie, my eyes well up. A well behaved, cultured girl, that was what Kumari was.

Once, during the shooting of ‘Manaswini’, Kumari and her husband took me home and we spend some time together. I returned seeing my sister living a happy life as a home maker. That day, as I was returning, Kumari said “Many actors come to Ernakulam for shooting, but no one visits me. Please don’t isolate me”

She was a gifted artiste. I pray for her soul to rest in peace.

Categories: Memories

Leave a Reply

Your email address will not be published. Required fields are marked *