From his speech at the Malayala Chalachithra Parishath’s Condolence Meeting, held to honour her memory.

“കടൽപ്പാല”ത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ഞാൻ മിസ് കുമാരിയുടെ മരണവാർത്ത കേട്ടത്.
“വെള്ളിനക്ഷത്ര”ത്തിൽ ഒരു പതാകയും പിടിച്ച് പാടിക്കൊണ്ടുനിൽക്കുന്ന ത്രേസ്സ്യാമ്മ എന്ന സാധാരണ പെൺകുട്ടിയുടെ രൂപമാണപ്പോൾ മനസ്സിലേയ്ക്കോടിയെത്തിയത്. ഞാൻ ഷൂട്ടിംഗ് നിർത്തിവെയ്ക്കാൻ നിർദ്ദേശിച്ചു. എന്റെ മനസുപോലെ സെറ്റും ഫ്ലോറുമെല്ലാം ഇരുളിലാണ്ടു. പ്രെം നസീറിന്റേയും, ബഹദൂറിന്റെയും, അടൂർ ഭവാനിയുടെയും, സേതുമാധവന്റെയും മുഖങ്ങൾ ദുഖം കൊണ്ടു വിവർണമായി/ഇരുണ്ടു പോയി.
മലയാളത്തിന് തികച്ചും അഭിമാനിക്കാവുന്ന, മലയാളത്തിന്റേതു മാത്രമായ നായികയായിരുന്നു മിസ് കുമാരി. അവർ സിനിമാരംഗത്തുനിന്നു വിരമിച്ചതുതന്നെ വലിയ നഷ്ടമായിരുന്നെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇന്നിപ്പോൾ അവൾ ജീവിതത്തോടൂ തന്നെ യാത്ര പറഞ്ഞിരിക്കുന്നു.
എന്റെ ദു:ഖം എങ്ങനെ പറഞ്ഞറിയിക്കണം എന്നെനിക്കറിയില്ല.