From his speech at the Malayala Chalachithra Parishath’s Condolence Meeting, held to honour her memory.

ഒരു മരണത്തിന്റെ മുമ്പിൽ നിന്നുകൊണ്ട് എനിക്കൊന്നും സംസാരിക്കാനാവില്ല. സ്വതേ എപ്പോഴും  വാചാലമാവാറുള്ള എന്റെ മനസ്സ് മൂകമായിത്തീരാറുള്ളത് വേര്പാടുകളുടെ മുമ്പിൽ നിൽക്കുമ്പോഴാണ്. കുമാരി മരിച്ചു. സ്പേസ് ലെ ഒരു ബിന്ദുവിൽ നിന്ന് മറ്റൊരു ബിന്ദുവിലേക്കുള്ള മനുഷ്യാത്മാവിന്റെ ഒരു താമസം മാറ്റലായി മരണത്തെക്കുറിച്ചു വിശ്വസിക്കാൻ കഴിഞ്ഞെങ്കിൽ – എന്ന് ഞാൻ ആശിച്ചുപോകുന്നു. അത് കഴിയും വരെ ഓരോ മരണവർത്തമാനവും നനഞ്ഞ ചിറകുകളുമായിട്ടേ മനസ്സിലേക്ക് പറന്നെത്തുകയുള്ളു. സെല്ലുലോയിഡിൽ കുമാരിയുടെ എല്ലാ മുഖങ്ങളും ഞാൻ കണ്ടിട്ടുണ്ട്.

അവർ അവതരിപ്പിച്ചിട്ടുള്ള ഒരു കഥാപാത്രവും മരിക്കുകയില്ല. മനുഷ്യ മനസ്സുകളിൽ മഹാ മുഹൂർത്തങ്ങൾ സൃഷ്ടിച്ചിട്ടുള്ള എനിക്കേറ്റവുമിഷ്ടപ്പെട്ട ആ നായിക ഇത്ര പെട്ടെന്ന് ക്ലൈമാസ് സീൻ അഭിനയിക്കാൻ തിടുക്കം കൂട്ടുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ആ കലാകാരിയുടെ അന്ത്യരംഗത്തിനപ്പുറത്തു് ഞൊറിഞ്ഞു വീണ മരണത്തിന്റെ കറുത്ത യവനികയുടെ മുമ്പിൽ മൂകനായി നിൽക്കുവാൻ മാത്രമേ എനിക്ക് കഴിയൂ.

I am speechless as I witness this passing away. The only time that I am left speechless in my life.

Kumari is gone.

I would like to believe that death is a journey from one point to another in this vast space, however, till such a truth can be believed, every death brings tearful memories.

I have seen all of Kumari’s faces on celluloid. All her characters have left indelible memories in us. I would never have thought that Malayalam movie’s favorite star would act in her climax scene so soon. I stand helpless, in front of that artist’s final act, an act that brought curtains on a lovely life.

Categories: Memories

Leave a Reply

Your email address will not be published. Required fields are marked *